ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴയില്‍ മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് ഭാര്യ പിതാവിന്റെയും ഭാര്യാ സഹോദരന്റെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റിയാസിന്റെ ഭാര്യ പിതാവ് നാസര്‍ ഭാര്യ സഹോദരന്‍ റിനീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. റിയാസ് നിരന്തരം ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതുസംബന്ധിച്ച് നാസറും റിനീഷും പലതവണ താക്കീത് നല്‍കിയിട്ടും റിയാസ് മര്‍ദ്ദനം തുടര്‍ന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വാക്കുതര്‍ക്കത്തിനിടെ റിനീഷ് വെട്ടുക്കത്തികൊണ്ട് റിയാസിനെ വെട്ടുകയായിരുന്നു. റിനീഷിന്റെ വെട്ടേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.