എറണാകുളം സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി; മംഗളവനത്തിൽ തെരച്ചിൽ

എറണാകുളം സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി. ലഹരിക്കേസിൽ തടവിൽ കഴിയുന്ന പ്രതിയാണ് ചാടിപ്പോയത്. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി മംഗളവനത്തിൽ അടക്കം പൊലീസ് തെരച്ചിൽ ആരംഭിച്ചു.