CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.

ടൂർണമെന്റിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റിനു വീണ്ടും വമ്പൻ പണിയാണ് കിട്ടിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ൽ രജിസ്റ്റർ ചെയ്ത പാക് താരങ്ങളെ സ്വന്തമാക്കാൻ ആരുമെത്തിയില്ല. ‍ 50 പാക് താരങ്ങളാണ് പുരുഷ, വനിതാ ടൂർണമെന്റുകളിൽ അവസരത്തിനായി പാകിസ്ഥാനിൽ നിന്ന് റ‍ജിസ്റ്റർ ചെയ്തത്. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും രജിസ്റ്റർ ചെയ്‌തെങ്കിലും ആരും വാങ്ങാൻ തയ്യാറായില്ല.

സീനിയർ ടീമിലെ താരങ്ങളായ ഇമാദ് വാസിം, സയിം അയൂബ്, ഷദബ് ഖാൻ, ഹസൻ അലി, നസീം ഷാ തുടങ്ങിയ താരങ്ങളും ലിസ്റ്റിലുണ്ടായിരുന്നു. വൻ തുകയ്ക്ക് ടീമുകൾ താരങ്ങളെ തിരഞ്ഞെടുക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അവസാനം നിരാശയായിരുന്നു ഫലം.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോൾ ന്യുസിലാൻഡിനെതിരെ ടി 20 പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ടീമിൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായിട്ട് പാകിസ്ഥാൻ കിവികൾക്ക് നേരെ ഇറങ്ങുന്നത്. പ്രധാന താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവർ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. പ്രധാന താരങ്ങളെ പുറത്താക്കിയെന്നും, ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയതുമാണെന്നാണ് ഉയരുന്ന വാദങ്ങൾ.

Read more