ജീവനക്കാരുടെ നടപടി പ്രശ്‌നം വഷളാക്കി, കെഎസ്ആര്‍ടിസിക്ക് കളങ്കമുണ്ടാക്കി: സിഎംഡി ഹൈക്കോടതിയില്‍

തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നില്‍ അച്ഛനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടി കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയില്‍. ജീവനക്കാരുടെ പെരുമാറ്റം പ്രശ്‌നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ബിജു പ്രഭാകര്‍ മറുപടി നല്‍കിയത്.

പാസ്സുമായി ബന്ധപ്പെട്ട് പ്രേമനന്‍ അല്‍പ്പം കയര്‍ത്ത് സംസാരിച്ചപ്പോള്‍ പൊലീസ് സഹായം തേടിയില്ല, ഇതിന് പകരമായി സ്വന്തം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോര്‍ട്ട് നല്‍കി.

Read more

സംഭവത്തില്‍ ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എംഡി, സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ അറിയിച്ചു. വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സിഎംഡി ബിജു പ്രഭാകര്‍ ജീവനക്കാരെ തള്ളി റിപ്പോര്‍ട്ട് നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നതായും എംഡി വ്യക്തമാക്കി.