അണ്ണാമലയ്ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം നഷ്ടമായേക്കുമെന്ന് സൂചന. ഒപ്പം ചേരണമെങ്കില്‍ അണ്ണാമലയെ മാറ്റണമെന്ന എഐഎഡിഎംകെയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് സൂചന. പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറിയ അണ്ണമലൈയ്ക്ക് വലിയ തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ.
എഐഎഡിഎംകെ യുമായി സഖ്യസാധ്യത തുറന്ന സാഹചര്യത്തില്‍ ആണ് ബിജെപിയുടെ നിര്‍ണായകനീക്കം. അണ്ണാമലയെ അമിത് ഷാ തന്നെ കാര്യങ്ങള്‍ ധരിപ്പിച്ചു. ജാതി സമവാഖ്യങ്ങള്‍ കൂടി കണക്കിലെടുത്ത് നൈനാര്‍ നാഗേന്ദ്രനെയോ എല്‍ മുരുകനെയോ അധ്യക്ഷന്‍ ആക്കിയേക്കും. പാര്‍ട്ടി നേതാക്കളുമായി ആസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും തമിഴനാട് ബിജെപി യുടെ മുഖം അണ്ണാ മലൈ തന്നെയായിരുന്നു.
അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയാല്‍ ദേശീയ തലത്തില്‍ മറ്റ് ചുമതലകള്‍ നല്‍കാന്‍ ആകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അണ്ണാമലൈയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചിരുന്നു. പാര്‍ട്ടിയിലെ എതിര്‍പ്പുകള്‍ മറികടന്ന് മുന്നേറിയ അണ്ണമലൈയ്ക്ക് ഒടുവില്‍ എഐഎഡിഎംകെയുടെ വിലപേശല്‍ തിരിച്ചടിയാവുകയാണ്.