പുതുപ്പള്ളിയില്‍ അച്ഛനും മകനും ഇന്ന് നേര്‍ക്കുനേര്‍; ചാണ്ടി ഉമ്മനായി ആന്റണിയും, ലിജിനായി അനില്‍ ആന്റണിയും എത്തുന്നു

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത് എത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും.

ഇതിനൊപ്പം ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകന്‍ അനില്‍ ആന്റണിയും പ്രചാരണ രംഗത്തുണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്.

കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ ഉണ്ട്. പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബര്‍ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെപിസിസി അധ്യക്ഷനും രംഗത്തെത്തിയിരുന്നു.

Read more

ഉമ്മന്‍ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞാണ് ചാണ്ടി ഉമ്മന്റെ പ്രചാരണം. പ്രചാരണം ഇനി മൂന്ന് ദിവസം കൂടിയേയുള്ളൂ. സെപ്തംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.