ജനറല്‍ ആശുപത്രിയില്‍ ചുറ്റികയുമായി എത്തി യുവാവിന്റെ ആക്രമണം

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചുറ്റികയുമായെത്തി ഭീകരാന്തരീഷം സൃഷ്ടിച്ച് യുവാവ്. മൃതദേഹവുമായി ആംബുലന്‍സില്‍ എത്തിയവരെയും ചികിത്സയ്ക്ക് എത്തിയ കോളജ് വിദ്യാര്‍ത്ഥികളെയും ചുറ്റിക കൊണ്ട് യുവാവ് ആക്രമിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആംബുലന്‍സില്‍ മൃതദേഹവുമായി എത്തിയ സ്ത്രീകളടക്കമുള്ളവരുടെ നേരെ അക്രമി പാഞ്ഞടുക്കുകയായിരുന്നു. ഇവരെ അസഭ്യം വിളിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയും ചുറ്റിക വീശുകയുമായിരുന്നു.

നാട്ടുകാരും വാഹനത്തിലെത്തിയവരും ചേര്‍ന്ന് ഇയാളെ ഓടിച്ചു. പിന്നാലെ ഇയാള്‍ കുട്ടികള്‍ക്ക് നേരേ തിരിഞ്ഞു. ആശുപത്രിയിലെത്തിയ മൂവാറ്റുപുഴ നിര്‍മല കോളജിലെ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ ആക്രമിച്ചത്.

Read more

കുട്ടികളില്‍ ചിലര്‍ക്ക് അടിയേറ്റു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് കീഴടക്കി. മയക്കുമരുന്നിന് അടിമയായി അക്രമം നടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അക്രമി പറയുന്ന പേരും വിലാസവും കൃത്യമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.