MI UPDATES: ആകാശത്തിന് കീഴിലെ ഏത് ടീം റെക്കോഡും മുംബൈ തൂക്കും, നീയൊക്കെ ഇവിടെ വരുന്നത് തന്നെ മരിക്കാനാണ് എന്ന രീതിയിൽ കണക്കുകൾ; ചെന്നൈക്ക് ഉണ്ടായത് വമ്പൻ നഷ്ടം

2025 ലെ ഐപിഎല്ലിൽ കെകെആറിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് തിങ്കളാഴ്ച ഒരു തകർപ്പൻ നേട്ടം കൈവരിച്ചു. ഈ വിജയത്തോടെ, ഐപിഎല്ലിൽ ഒരു വേദിയിൽ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമെന്ന റെക്കോർഡ് മുംബൈ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാമ്പ്യന്മാരായ കെകെആർ വെറും 116 റൺസിന് പുറത്തായി. ശേഷം വളരെ എളുപ്പത്തിൽ ടാർഗറ്റ് പിന്തുടർന്ന മുംബൈ മികച്ച ജയം സ്വന്തമാക്കുക ആയിരുന്നു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ പത്ത് തവണ കെകെആറിനെ തോൽപ്പിച്ചിട്ടുണ്ട് . ഒരൊറ്റ വേദിയിൽ ഏതെങ്കിലും ടീം എതിരാളിയെ ഇത്രയധികം തവണ പരാജയപെടുത്തിയിരുന്നില്ല . കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പഞ്ചാബ് കിംഗ്സിനെ ഒമ്പത് തവണ തോൽപ്പിച്ച കെകെആർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ചെപ്പോക്കിൽ ആർ‌സി‌ബിക്കെതിരെ ഒമ്പത് തവണ സി‌എസ്‌കെയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനോട് തോൽക്കാതെ പോയിരുന്നെങ്കിൽ ചെന്നൈക്കും റെക്കോഡ് നേട്ടം കൈവരിക്കാമായിരുന്നു.

തിങ്കളാഴ്ച കെകെആറിനെ തോൽപ്പിച്ചതിന് ശേഷം മുംബൈ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീം എന്ന റെക്കോഡും ഭദ്രമാക്കി. ഇപ്പോൾ അവർ 24 തവണ കെകെആറിനെ തോൽപ്പിച്ചു. 21 തവണ ആർസിബിയെ തോൽപ്പിച്ച സിഎസ്‌കെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

എന്തായാലും സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ മുംബൈ എതിരാളികൾക്ക് സിഗ്നൽ നൽകിയിരിക്കുകയാണ്.

Read more