ഓണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണത്തിനായി പഴകി പുഴുവരിച്ച അരി കഴുകി വൃത്തിയാക്കാനുള്ള നീക്കം തടഞ്ഞു.
കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണു സംഭവം.
വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് ബിജെപി പ്രവർത്തകരെത്തി തടഞ്ഞു.
ബംഗാളികളും തമിഴ്നാട്ടുകാരും അടങ്ങുന്ന തൊഴിലാളികൾ അനവധി ചാക്കുകൾ വൃത്തിയാക്കിക്കഴിഞ്ഞു. ഇതിനിടെയാണ് പ്രതിഷേധക്കാരെത്തി പ്രവൃത്തി തടഞ്ഞത്. അരി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികളും പിടിച്ചെടുത്തു.
അരി വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയെന്ന് സമ്മതിച്ച ജില്ലാ സപ്ലൈ ഓഫീസർ, വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും പറഞ്ഞു.
Read more
2000 ചാക്ക് അരി തൊഴിലാളികളെ കൊണ്ടു വൃത്തിയാക്കാനാണു സപ്ലൈകോ അധികൃതർ കഴിഞ്ഞ 15 ന് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു ചാക്ക് അരി വൃത്തിയാക്കാൻ 40 രൂപ നിരക്കിൽ കരാർ നൽകുകയായിരുന്നു.