എന്റെ നാട്ടിൽ നിന്നുള്ള മന്ത്രിക്ക് നല്ലത് ചെയ്യാൻ സാധിക്കട്ടെയെന്ന് ബൽറാം, പ്രശ്നങ്ങളിലെന്ന് രാജേഷ്

എം.ബി.രാജേഷ് മന്ത്രിയായി ചുമതലയേൽക്കുന്നതിൽ ആശംസ അറിയിച്ച് കെപിസിസി ഉപാധ്യക്ഷൻ‌ വി.ടി.ബൽറാം. തന്റെ നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്നും ബൽറാം പറഞ്ഞു. അദ്ദേഹം എംഎൽഎ ആയതിന് ശേഷം മൂന്നുനാല് തവണ നേരിൽ കണ്ടിരുന്നു. മണ്ഡലത്തിലെ ചടങ്ങുകളുമായി ബന്ധപെട്ട് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. മന്ത്രിസഭ രൂപീകരണ സമയത്ത് തന്നെ അദ്ദേഹം മന്ത്രിയാകേണ്ടതായിരുന്നു. എന്നാൽ അന്ന് സ്പീക്കറായി നിയോഗിച്ചു. ഇപ്പോൾ മന്ത്രിയാക്കി മാറ്റാൻ അവരുടെ പാർട്ടി തീരുമാനിച്ചു. വോട്ടറെന്ന നിലയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.’–ബൽറാം പറഞ്ഞു

എന്നാൽ തനിക്ക് തൃത്താല മുന്‍ എംഎല്‍എ വി ടി ബല്‍റാമിനോട് വ്യക്തിപരമായ അകല്‍ച്ചയാണെന്ന പ്രചാരണം തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് എം ബി രാജേഷ്. തെരഞ്ഞെടുപ്പിലെ മത്സരം തങ്ങള്‍ ഇരുവരും ആ നിലയ്ക്ക് മാത്രമാണ് കാണുന്നതെന്നും രാജേഷ് പറഞ്ഞു.

Read more

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.