IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ സ്റ്റാർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ചരിത്രം രചിച്ചു. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ റോയൽസ് ചെന്നൈക്ക് എതിരെ ബാറ്റിംഗിന് ഇറങ്ങുക ആയിരുന്നു. അവസാന സ്ഥാനങ്ങളിൽ കിടക്കുന്ന ടീമുകൾ ആയതിനാൽ തന്നെ പോരിൽ വെറും വാശിയും പ്രകടമായിരുന്നു.

ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥനായി സാംസണും ജയ്‌സ്വാളും ആണ് പതിവ് പോലെ ഇറങ്ങിയത്. എന്തായാലും ഇന്നിങ്സിനിടെ സാംസൺ ഐപിഎല്ലിൽ 4500 റൺസ് തികച്ചു. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന 14-ാമത്തെ കളിക്കാരനായി അദ്ദേഹം മാറി, ചെന്നൈയ്‌ക്കെതിരായ പോരാട്ടത്തിന് മുമ്പ് അദ്ദേഹം നാഴികക്കല്ലിന് രണ്ട് റൺസ് മാത്രം പിന്നിലായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എന്തായാലും 16 പന്തിൽ 20 റൺസ് നേടി പുറത്തായതോടെ തന്റെ തുടക്കം വലിയ സ്‌കോറാക്കി മാറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 2025 ലെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ സാധിക്കാത്ത രാജസ്ഥാൻ കളിച്ച രണ്ട് പോരിലും ദയനീയ തോൽവിയെറ്റ് വാങ്ങി.

Read more

അതേസമയം ഇന്നത്തെ മത്സരത്തിലേക്ക് വന്നാൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച രാജസ്ഥാൻ ചെന്നൈക്ക് മുന്നിൽ 183 റൺ വിജയലക്ഷ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.