കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടിയോളം വരുന്ന സ്വര്‍ണം പൊലീസ് പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് കാരിയര്‍മാര്‍ അടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒഴിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. രണ്ട് കാരിയര്‍മാരെയും ഇവരെ സ്വീകരിക്കാനെത്തിയ നാല് പേരെയുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
Read more
ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹ്‌റൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരും, ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഷെബിന്‍, ഷബീല്‍, ലത്തീഫ്, സലീം എന്നിവരുമാണ് കസ്റ്റഡിയിലുള്ളത്.