കണ്ണൂര്‍ മട്ടന്നൂരില്‍ സ്‌ഫോടനം, ഒരാള്‍ മരിച്ചു

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വീട്ടിനകത്ത് സ്‌ഫോടനം. മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലാണ് സംഭവം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Read more

അസം സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന.