ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തില്‍ ഇടതുപക്ഷം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേരാന്‍ വധൂവരന്മാരും. വിവാഹ വേദിയില്‍ നിന്ന് നേരിട്ടാണ് വധൂവരന്മാര് പ്രതിഷേധത്തില്‍ കണ്ണിയായത്.
കൃത്യം മൂന്നരയ്ക്ക് തന്നെ ട്രെയല്‍ പൂര്‍ത്തിയാക്കി. നാല് മണിക്കാണ് മനുഷ്യ മഹാശൃഖല. വന്‍ ജന പങ്കാളിത്തമാണ് ആലപ്പുഴജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉ്ള്ളത്.
ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബിയുമാണ് അണിചേര്‍ന്നത്.
ആസാദി മുദ്രാവാക്യങ്ങളും പലയിടങ്ങളില്‍ ഉയര്‍ന്നു. എല്ലായിടങ്ങളിലും മനുഷ്യശൃംഖലയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ജനപങ്കാളിത്തം വ്യക്തമാക്കുന്നു.
വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എല്‍ഡിഎഫിന്റെ അവകാശവാദം.
ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ലഭിച്ചു.