വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാന്‍ കുങ്കിയാനകളുടെ സഹായത്തോടെ തിരച്ചില്‍. ഉള്‍കാട്ടിലേക്ക് കടന്ന് തിരച്ചില്‍ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടരുകയാണ്.
വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.
ഇന്നലെ മാത്രം 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. ചീരാല്‍ മേഖലയില്‍ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 വളര്‍ത്തുമൃഗങ്ങളാണ്. വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ടതോടെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Read more
കടുവയെ ഉടന്‍ പിടികൂടാനായില്ലെങ്കില്‍ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഇതിനിടെ വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.