കേരളത്തില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കും, മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് മായാവതി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കൂടാതെ പുതുച്ചേരിയിലും ഒറ്റയ്ക്ക് തന്നെ മത്സരിക്കും.

അടുത്തവര്‍ഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. 403 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുകയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുമെന്നും മായാവതി പറഞ്ഞു.

Read more

അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി നാലുനാള്‍ മാത്രമാണ് ബാക്കി. പക്ഷേ, മുന്നണികളിൽ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും ആശങ്കകളും പരിഹരിക്കപ്പെട്ടിട്ടില്ല. യു.ഡി.എഫില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഏതാനും മണ്ഡലങ്ങളില്‍ ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക വികാരങ്ങളും ഒത്തുപോകുന്നില്ല എന്നതാണ് യു.ഡി.എഫിലെ പ്രതിസന്ധി.