റവന്യൂ വിഭാഗം സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം കേരളത്തിന് 72.98 കോടി നഷ്ടം

ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം കേരളത്തിന് 72.98 കോടി രൂപയുടെ നഷ്ടം. സംസ്ഥാനത്ത് നികുതി ചുമത്തിയതിലും പിഴ ഈടാക്കിയതിലും ഗുരുതര പിഴവുകള്‍ ഉണ്ടായതായി സിഎജി റിപ്പോര്‍ട്ട്. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ഹതയില്ലാത്ത പലര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ബാര്‍ ലൈസന്‍സിന് അനധികൃതമായ കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കാത്തതാണ് നികുതി നഷ്ടം വരുത്തിയത്.

പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കാരണ പ്ലാന്റിനെതിരെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മലിന ജലം പുറത്തേക്ക് പോകുന്ന സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നും മാലിന്യം ശരിയായ രീതിയില്‍ തരം തിരിക്കുന്നില്ലെന്നുമാണ് വിമര്‍ശനം.