തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍ പെട്ടു; രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ രജിസ്ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാര്‍ ആണ് ഒഴുക്കില്‍പ്പെട്ടത്.ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറി കാര്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

Read more

അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നു ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.