യാക്കോബായ സഭ അധ്യക്ഷൻ കത്തോലിക്ക ബാവയുടെ വാഴിക്കൽ ചടങ്ങിൽ കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെ അയക്കും. വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ഷോൺ ജോർജ്, ബെന്നി ബെഹനാൻ എന്നിവരാണ് സംഘത്തിൽ ഉള്ളത്. ഇവർ കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും.
അതേസമയം യാക്കോബായ സഭയുടെ അധ്യക്ഷന്റെ വാഴിക്കല്‍ ചടങ്ങ് സഭ തര്‍ക്കത്തിലെ സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപൊലീത്ത നേരത്തെ പറഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വിമര്‍ശിച്ച മെത്രാപൊലീത്ത ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി പി രാജീവ് വിദേശത്ത് പോകുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തിയിരുന്നു.