കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിൽ. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ മഞ്ജുഷ പറയുന്നു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഡലോചന സംബന്ധിച്ച് കേരള പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം ഉണ്ട്. അതിനാൽ ഇപ്പോൾ നടക്കുന്ന അന്വേഷത്തിൽ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഭിഭാഷകൻ എംആർ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. ഹർജി 17 നോ 18 നോ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ഇതേ അവസാധ്യം ഉന്നയിച്ചുകൊണ്ടുള്ള മഞ്ജുഷയുടെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.