സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലെ ജില്ലകളില്‍ മഴ കുറഞ്ഞേക്കും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങി ബംഗ്ലാദേശ് തീരത്തേക്ക് എത്താനാണ് സാധ്യത. ഇതേ തുടര്‍ന്ന് ആന്‍ഡമാന്‍ തീരത്തും ബംഗാള്‍ ഉള്‍ക്കടലിലും മഴയും കാറ്റും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Read more
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ അതിന് ശ്രീലങ്ക നിര്‍ദ്ദേശിച്ച ‘അസാനി’ എന്ന പേരാകും നല്‍കുക എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.