തൊഴിലാളി സമരത്തിന്റെ പേരില്‍ മുത്തൂറ്റ് ഗ്രൂപ്പ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി മുത്തൂറ്റ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു). പണിമുടക്കിന് ഇറങ്ങുന്നതിന് മുമ്പ് കമ്പനിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നത് കമ്പനി തന്നെയാണെന്നും അസോസിയേഷന് പറയുന്നു. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തവരെയാണ് കമ്പനി പറഞ്ഞയച്ചതെന്നും സി.ഐ.ടി.യു പറയുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികളുടെ സമരം നടന്നുവരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സ് എംപ്ലോയിസ് യൂണിയന് പുറത്തിറക്കിയ പ്രസ്താവന
ഇന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റിന്റെ Paid News മിക്ക മാമാമാധ്യമങ്ങളും പ്രസിദ്ധീകരിച്ചു കണ്ടു. ഇത് ഞങ്ങള്‍ക്ക് പുത്തരിയല്ല
2016-ലെ സമര കാലത്തും Sub staff ഉള്‍പ്പെടെ ഉള്ളവരുടെ ഇല്ലാത്ത ശമ്പള കഥ കാട്ടി കോടികളുടെ പരസ്യം ഈ മാമാമാധ്യങ്ങള് പ്രസിദ്ധീകരിച്ചതാണ്.
ഈ മൂന്നു വര്‍ഷമായിട്ടും നമ്മള് തൊഴിലാളികള്‍ നടത്തുന്ന ഒരു സമര വാര്‍ത്ത പോലും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഈ വാര്‍ത്ത പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമങ്ങളും ഇവിടെ കഥ അറിയാതെ ആട്ടം കാണുന്നവരും അറിയാന്‍
- ഈ വാര്‍ത്ത ഒറ്റ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.
- കമ്പനിക്ക് നോട്ടീസ് കിട്ടിയിട്ടും സംഘടനയുമായി ചര്‍ച്ചക്ക് തയ്യാറായില്ല.
- യൂണിയന് ആവശ്യപ്പെട്ട പ്രകാരം ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ചയില്‍ മിനിറ്റ്സ്ല്‍ ഒപ്പുവയ്ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ തീരുമാനം എടുക്കാന്‍ അധികാരമില്ലാത്തവരെ കമ്പനി ചര്‍ച്ചക്ക് അയച്ചു.
- ഇതിനു ശേഷം കമ്പനി ഞങ്ങടെ സമരം നിയമ വിരുദ്ധമെന്നും, ഇത് നിരോധിക്കണമെന്നും കാണിച്ച് നല്കിയ ഹര്‍ജി പരിശോധിച്ച കോടതി പറഞ്ഞത് ട്രേഡ് യൂണിയനുമായി കമ്പനി ചര്‍ച്ചക്ക് തയ്യാറാവണമെന്നാണ്.
- കോടതിയിയുടെ നിര്‍ദ്ദേശപ്രകാരം, കോടതിയുടെ മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന് ആദ്യം തയ്യാറാണ് എന്നു പറയുകയും പിന്നീട് മാനേജ്മെന്റ് പിന്മാറുകയുമാണ് ഉണ്ടായത്.
- നാട്ടിലെ നിയമങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന് പറഞ്ഞ് ഇതുപോലെയുള്ള തറ വേലകള്‍ ആണ് മാനേജ്മെന്റ് സ്ഥിരം കാണിക്കുന്നത്.
- നിരന്തരം സമരം എന്ന് കമ്പനി പറയുന്നത് ഏറ്റുപിടിക്കുന്നവര്‍ അറിയേണ്ടത്, ബഹുമാനപ്പെട്ട തൊഴില്‍ മന്ത്രിയുടെയും ,ലേബര്‍ കമ്മീഷണറുടെയും സാന്നിദ്ധ്യത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയ കരാര്‍ പാലിക്കപ്പെടാത്തതാണ് വീണ്ടും കമ്പനിയില്‍ സമരങ്ങളെ ക്ഷണിച്ചു വരുത്തുന്നത്.
- ഈ രാജ്യത്ത് കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടി തൊഴിലാളികളുടെ തലയില്‍ കുറ്റം ചാര്‍ത്തി. അവരുടെ വര്‍ഗ്ഗ സമരത്തെ ചവിട്ടി അമര്‍ത്തി മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കോര്‍പറേറ്റുകള്‍ ഒന്നിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്ന് ഈ കേരളത്തില്‍ പോലും കാണുന്നത്.
- 2000 കോടിയിലധികം ലാഭമുള്ള ഈ കമ്പനിയോട് മാന്യമായ കൂലി തരണം എന്ന് ചോദിച്ച 12000 രൂപ പോലും തികച്ച് ശമ്പളം വാങ്ങാത്തവരുടെ സമരത്തെയാണ് നിങ്ങള്‍ പണത്തിന്റെ ഹുങ്കില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്
- ഇത് കണ്ടൊന്നും ഞങ്ങള്‍ തോറ്റു പിന്മാറും എന്ന് കരുതണ്ട. കോടതിയെ പോലും മുഖവിലക്ക് എടുക്കാത്തവരാണ് കോടതിയില്‍ നല്കിയ ഏതോ സത്യവാങ്ങ്മൂലത്തിന്റെ കഥയുമായി വന്നിരിക്കുന്നത് എന്നത് അതിലേറെ വിരോധാഭാസം.
- ഞങ്ങള്‍ മാധ്യമങ്ങളുടെ പരിലാളന ഏറ്റുവാങ്ങിയല്ല ഈ 3 വര്‍ഷമായി ഇവിടെ ഈ കോര്‍പറേറ്റ് ഭീമനോട് പൊരുതുന്നത്. ഇതൊന്നും കാട്ടി ഞങ്ങളെ മൂക്കില്‍ വലിക്കാമെന്നും ആരും വ്യാമോഹിക്കണ്ട.
- പത്രത്തില്‍ പരസ്യം കൊടുത്ത് സ്വന്തം പല്ലിട കുത്തി നാറ്റിക്കാതെ മാന്യമായി ചര്‍ച്ച ചെയ്ത പ്രശ്നം പരിഹരിക്കാന്‍ തയ്യാറാവുക എന്ന് മാത്രമെ ഈ കമ്പനിയുടെ മാനേജ്മെന്റിനോട് പറയാനുള്ളൂ.
- ടലു േ2ന് ശേഷം ഒറ്റ തൊഴിലാളി പോലും ഇവിടെ പിരിച്ചു വിടപ്പെടില്ല. ഇത് നേരും നെറിയുമുള്ള ഭൂരിപക്ഷം അത്താഴ പഷ്ണിക്കാരായ തൊഴിലാളികളുടെ സമരമാണ്. ലക്ഷ്യം കണ്ടെ പിന്മാറൂ
മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ്
NON BANKING and PVT FINANCE EMPLOYEES ASSOCIATION CITU
Read more
https://www.facebook.com/meukerala/posts/2398294863617986