പലസ്തീൻ ഐക്യദാർഢ്യ റാലി; ലീഗ് വരാത്തതില്‍ പരിഭവമില്ലെന്ന് മുഖ്യമന്ത്രി

സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ലീഗിനെ ക്ഷണിച്ച വിഷയം പരാമർശിച്ച് മുഖ്യമന്ത്രി പിണരായി വിജയൻ. ഒരു കൂട്ടര്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ക്ഷണിച്ചു. എന്തു സംഭവിക്കുമെന്ന് അറിയാമായിരുന്നു. വരാത്തതില്‍ പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

കോഴിക്കോട് സി.പി.എം. സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷമാണ്. ബഹുജനസ്വാധീനമുള്ള മറ്റ് കക്ഷികള്‍ പ്രക്ഷോഭം സംഘടിപ്പിക്കാത്തതെന്തൊണ്. ആര്‍ക്കൊപ്പമെന്ന് ചിലര്‍ക്ക് ഇപ്പോഴും തീരുമാനമെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.