കേരളീയം പരിപാടി ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ കലാരംഗം പിന്താങ്ങി. പരിപാടിയിൽ ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തെന്നും ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധം. നന്ദിപ്രമേയ ചർച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്.
Read more
നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.