സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് വിമാന കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ കൊവിഡ് ലോക്ക്ഡൗണുമായി ബന്ധിച്ച് ശശി തരൂർ. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പരിഹാസം. കുനാലിന്റെ യാത്ര വിലക്കിയപ്പോൾ കോവിഡ് എത്തി എല്ലാവരുടെയും യാത്ര വിലക്കിയെന്ന് ഇൻഡിഗോയെ റീട്വീറ്റ് ചെയ്ത തരൂർ പറഞ്ഞു.
കുനാല്‍ മൂന്ന് മാസത്തേക്ക് യാത്ര ചെയ്യേണ്ടെന്ന് വിമാന കമ്പനികൾ തീരുമാനിച്ചപ്പോൾ ലോക്ക്ഡൗൺ ഇക്കാലയളവിൽ മറ്റാരും തന്നെ യാത്ര ചെയ്യേണ്ടെന്ന് ഉറപ്പാക്കിയതായി തരൂർ ട്വീറ്റ് ചെയ്തു. എല്ലാവരുടേയും നന്മയ്‍ക്കായി ഇനിയൊരിക്കലും കുനാലിന് യാത്രാനിരോധനം ഏർപ്പെടുത്തരുതെന്ന ഉപദേശവും തരൂർ വിമാന കമ്പനികൾക്ക് നൽകി.
Guys, it seems #COVID19 is a @kunalkamra88 ally. When you decided he couldn”t fly for 3 months, the #Lockdown ensured nobody could fly during that time either. Suggest you never ban him again, for all our sakes! @IndiGo6E @airvistara @airindiain @goairlinesindia @flyspicejet https://t.co/cGVzlXY8K4
— Shashi Tharoor (@ShashiTharoor) April 12, 2020
മാധ്യമ പ്രവർത്തകനായ അർണബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ ആക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ഇന്‍ഡിഗോ, എയർ ഇന്ത്യ, ഗോ എയർ, സ്പൈസ്ജെറ്റ് അടക്കമുള്ള വിമാന കമ്പനികൾ നേരത്തെ കുനാലിന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.