പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയ്ക്ക് സിപിഐയുടെ കടുംവെട്ട്. ബ്രൂവറി പദ്ധതിക്കായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരം മാറ്റ അപേക്ഷ തളളി റവന്യൂ വകുപ്പ്. പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ആണ് അപേക്ഷ തളളിയത്. എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരംമാറ്റാന്‍ ഉള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആര്‍ഡിഒ അറിയിച്ചു.
ബ്രൂവറി പദ്ധതിയ്ക്കായി നാല് ഏക്കറില്‍ നിര്‍മാണം നടത്താന്‍ ഇളവുവേണം എന്നായിരുന്നു ഒയാസിസ് നല്‍കിയ അപേക്ഷയിലുണ്ടായിരുന്നത്. ഭൂവിനിയോഗ നിയമത്തില്‍ ഇതിന് അനുസരിച്ച് ഇളവുവേണം എന്ന ആവശ്യവും ആര്‍ഡിഒ തളി. സ്ഥലം കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് കൃഷി ഓഫീസര്‍ ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ആര്‍ഡിഒ നിര്‍ദ്ദേശിച്ചു.
Read more
സിപിഐയ്ക്ക് ബ്രൂവറി പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സിപിഐ എതിര്‍പ്പ് പരസ്യമാക്കിയിട്ടില്ല. റവന്യൂ വകുപ്പ് മന്ത്രിയായ കെ രാജന്‍ സിപിഐ നേതാവാണ്. പആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സിപിഐ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നവെന്നാണ് വിവരം.