സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മകന്‍ അഡ്വക്കേറ്റ് എബ്രഹാം എം.എല്‍ അന്തരിച്ചു

സഖാവ് എം. എം. ലോറന്‍സിന്റെ മകന്‍ അഡ്വക്കേറ്റ് എബ്രഹാം എം. എല്‍ (58) അന്തരിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് സജീവമായിരുന്നു.
സുഹൃത്തുക്കള്‍ക്കിടയില്‍ അഭി എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്.

കുറച്ചു കാലമായി അഭി കിടപ്പില്‍ ആയിരുന്നു. മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 2.30 ന് ആയിരുന്നു അന്ത്യം.

Read more

സംസ്‌ക്കാരം വിദേശത്ത് നിന്ന് മകന്‍ എത്തിയ ശേഷം. ഭാര്യ, ഡോക്ടര്‍ സോജാ ലൂയിസ് സെയിന്റ് തെരസാസ് കോളേജിലെ സൂവോളജി അദ്ധ്യാപിക, മക്കള്‍ ഇസഹാക്ക് ( ആര്‍ക്കിടെക്റ്റ് ) വിവിയന്‍ ( അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥി )