നടന്നുകൊണ്ടിരിക്കുന്ന നാലാമത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ടെസ്‌റ്റിൽ ഇന്ത്യയുടെ ഹീറോ ആയി മാറി കഴിഞ്ഞിരിക്കുകയാണ് നിതീഷ് കുമാർ റെഡ്ഢി. ആദ്യ ടെസ്റ്റ് മുതൽ സ്ഥിരതയോടെ പ്രകടനം നടത്തിയ താരം ആണെങ്കിലും അർഹിച്ച അർദ്ധ സെഞ്ച്വറി താരത്തിന് പലപ്പോഴും തലനാരിഴക്ക് നഷ്ടമായിരുന്നു. എന്തായാലും ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഒരിക്കൽക്കൂടി ബാറ്റ് ശബ്‌ദിച്ചപ്പോൾ താരം നേടിയത് തന്റെ കന്നി സെഞ്ച്വറി നേടിയ താരം ഇന്ത്യയെ പൊരുതാവുന്ന നിലയിൽ എത്തിച്ചു. 114 റൺ നേടിയാണ് താരം പുറത്തായത്.
ക്രിക്കറ്റ് ലോകത്ത് നിന്നും താരത്തിന് അഭിനന്ദനങൾ കിട്ടുമ്പോൾ നിതീഷ് മികച്ച പ്രകടനമാണ് നടത്തുന്നത് എന്നും അതിനാൽ തന്നെ ഇപ്പോൾ ബാറ്റ് ചെയ്യുന്ന ഏഴാം നമ്പറിൽ ഇനി ഒരുപാട് ബാറ്റ് ചെയ്യേണ്ടതായി വരില്ല എന്നും ആദ്യ ആറ് സ്ഥാനങ്ങളിൽ ഇനി ഇറങ്ങാൻ അവസരം കിട്ടുമെന്നും പറഞ്ഞിരിക്കുകയാണ്.
നിതീഷ് ആദ്യ ആറിൽ ബാറ്റ് ചെയ്യുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച ബാലൻസ് നൽകുമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഒരു അധിക ബൗളറെ ഉൾപ്പെടുത്താൻ ടീമിനെ അനുവദിക്കുമെന്നും രവി ശാസ്ത്രി ഊന്നിപ്പറഞ്ഞു. റെഡ്ഡി ബാറ്റിംഗിൽ മികവ് കാണിക്കുന്നുണ്ടെങ്കിലും ബോളിങ്ങിൽ ഇതുവരെ കാര്യമായ സ്വാധീനം ചെലുത്തിയില്ല എന്നും ശാസ്ത്രി പറഞ്ഞു.
“അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതിയിൽ, ഇത് അവസാന തവണയാണ് അദ്ദേഹം 7-ൽ ബാറ്റ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു. ടീമിൻ്റെ ബാലൻസ് ലഭിക്കാൻ, നിങ്ങൾക്ക് അവൻ 5 അല്ലെങ്കിൽ 6 എന്ന ക്രമത്തിൽ മുകളിൽ പോകേണ്ടതുണ്ട്. അവൻ ടീമിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് അധികമായി ഒരു ബോളറെ കൂടി ലഭിക്കും.”
“സെലക്ടർമാർക്കും ടീം മാനേജ്‌മെൻ്റിനും ക്യാപ്റ്റനും അദ്ദേഹം അത്തരം ആത്മവിശ്വാസം നൽകി. റെഡ്ഡിക്ക് ടോപ്പ് 6-ൽ ബാറ്റ് ചെയ്യാൻ പൂർണ്ണ ശേഷിയുണ്ട്. അത് കളിയുടെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു. ടോപ്പ് 6-ൽ ബാറ്റ് ചെയ്യുന്ന അവനോടൊപ്പം നിങ്ങൾ സിഡ്‌നിയിലേക്ക് പോകുക.” ശാസ്ത്രി ഉപദേശമായി പറഞ്ഞു.