വാഴ്ത്തപ്പെട്ട ദേവസഹായംപിളളയെ മാര്‍പ്പാപ്പ ഇന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തും

വാഴ്ത്തപ്പെട്ട ദേവസഹായംപിളളയെ മാര്‍പ്പാപ്പ ഇന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തും. ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ദേവസഹായംപിളള മറ്റ് ഒന്‍പത് പേര്‍ക്കൊപ്പമാണ് വിശുദ്ധഗണത്തിലെത്തുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിലെ ചടങ്ങുകള്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നത്. ഇന്നലെ ഭാരതത്തില്‍ നിന്നുളള വൈദികരുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നു.

ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് ലാസര്‍ ദേവസഹായം പിളളയായത്. തിരുവിതാകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിളള. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് നേവിയുടെ ക്യാപ്‌ററന്‍ ഡിലനോയി തടവിലാക്കപ്പെട്ടു.

Read more

എന്നാല്‍ നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാജാവിന്റെ അപ്രീതിക്ക് കാരണമായെന്നും കാറ്റാടിമലയില്‍വച്ച് വെടിവച്ച് കൊന്നെന്നുമാണ് ചരിത്രം. പിന്നീട് ഇവിടേയ്ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു.