ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിന്റെ പിക്കപ്പ് വാന്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്കും മര്‍ദ്ദനമെന്ന് പരാതി

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് മാര്‍ട്ടിന്റെ പിക്കപ്പ് വാന്‍ ഒരു സംഘം അടിച്ചു തകര്‍ത്തതായി ആരോപണം. രണ്ട് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.

തിരുവല്ലയിലെ ഫിഷ് മാര്‍ട്ടിന് സമീപം നിര്‍മ്മാണം നടക്കുന്ന ഫ്‌ളാറ്റിന് മുമ്പില്‍ വെച്ച് പ്രദേശവാസികളായ പത്തംഗ സംഘം ഇതര സംസ്ഥാന ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഫിഷ് മാര്‍ട്ടിലെ ജീവനക്കാരേയും സംഘം മര്‍ദിച്ചുവെന്നാണ് ആരോപണം.

Read more

ഇതോടെ ജീവനക്കാര്‍ ഓടി ഫിഷ് മാര്‍ട്ടിന് പിന്‍വശത്തെ മുറിയില്‍ കയറി വാതിലടച്ചെങ്കിലും മുറിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍ സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ തിരുവല്ല പൊലീസില്‍ പരാതി നല്‍കി.