മാഹിയില്‍ നിന്ന് കേരളത്തിലേക്ക് ഡീസല്‍ കടത്തിയ ടാങ്കറുകള്‍ പിടികൂടി കെഎസ്ആര്‍ടിസിയ്ക്ക് നല്‍കി. മാഹിയില്‍ നിന്നും ഡീസല്‍ നിറച്ച് നികുതി അടയ്ക്കാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ടാങ്കറുകളാണ് പിടികൂടിയത്.
രണ്ട് ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റര്‍ ഡീസലല്‍ കെഎസ്ആര്‍ടിസിയുടെ കണ്ണൂര്‍ ഡിപ്പോയ്ക്ക് നല്‍കിയത്.. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അളന്ന് ലിറ്ററിന് 66രൂപയ്ക്കാണ് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ കൈമാറിയത്. 11.88ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി നല്‍കിയത്. ഇതിലൂടെ 5,19,840 രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലാഭം.
Read more
സെപ്തംബര്‍ 30ന് ഒരുടാങ്കര്‍ ഡീസല്‍ കൈമാറിയിരുന്നു. മയ്യഴിയില്‍നിന്ന് നികുതി വെട്ടിച്ച് എറണാകുളത്തേക്ക് ടാങ്കറില്‍ കടത്തുകയായിരുന്ന ഡീസല്‍ തലശേരി എഎസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ജൂലൈ 12ന് ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരു ടാങ്കറും 16ന് ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് രണ്ട് ടാങ്കറുമാണ് പിടികൂടിയത്. ഇതില്‍ ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് പിടികൂടിയ 11,950 ലിറ്റര്‍ ഡീസല്‍ സെപ്തംബര്‍ 30ന് കൈമാറിയിരുന്നു.