എല്‍.ഡി.എഫിന് വേണ്ടി വി.ഐ.പി രക്തസാക്ഷി ആകരുത്; ചെങ്ങന്നൂരില്‍ സി.ഐയ്ക്ക് വധഭീഷണി

ആലപ്പുഴ ചെങ്ങന്നൂരില്‍ സിഐയ്ക്ക് വധഭീഷണിക്കത്ത്. സി.ഐ ജോസ് മാത്യുവിനാണ് വധഭീഷണി. എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷി ആകരുതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ജോസ് മാത്യുവിന് മുന്നറിയിപ്പ് നല്‍കി കൊണ്ട് പൊലീസ് സ്റ്റേഷനിലേക്കാണ് കത്ത് വന്നിരിക്കുന്നത്. ഇത് തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more

അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതിയിക്ക് എതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചു. സില്‍വര്‍ലൈന്റെ പിഴുതെടുത്ത സര്‍വേ കല്ലുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.