പാലത്തായി പീഡന കേസും അതിൽ കുറ്റപത്രം സമര്‍പ്പിച്ച കാര്യവും അറിയില്ലെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞതായി റിപ്പോർട്ട്. കേസില്‍ വനിതാ കമ്മീഷന് ഇടപെടേണ്ട കാര്യമില്ലെന്നും എം.സി ജോസഫൈന് പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു. അതേസമയം കൊട്ടിയൂര്‍ കേസ് തനിക്കറിയാമെന്നും അതില്‍ തനിക്ക് അഭിപ്രായമുണ്ടെന്നും വനിതാ കമ്മീഷന് അദ്ധ്യക്ഷ പറഞ്ഞു.
കുട്ടികളുടെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന് അധികാരമില്ലെന്നും 18 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കെതിരായ കുറ്റക്യതങ്ങള്‍ മാത്രമാണ് വനിതാ കമ്മീഷന്റെ അധികാരപരിധിയിലുള്ളതെന്നും എം.സി ജോസഫൈന് വ്യക്തമാക്കി.
Read more
കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന് പീഡിപ്പിച്ച കേസിൽ നിസ്സാര വകുപ്പുകൾ മാത്രം ചേർത്തു കൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന് അദ്ധ്യക്ഷയുടെ പ്രതികരണം.