തിരുവനന്തപുരം മെഡിക്കൽ കോളജ് പിജി വിദ്യാർത്ഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം. റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഈ മാസം ഏഴു മുതൽ കസ്റ്റഡിയിലാണെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. മിടുക്കനായ വിദ്യാർഥിയാണ് റുവൈസ്. എംബിബിഎസിനും പിജി എൻട്രസിനും റാങ്ക് നേടിയിട്ടുണ്ട്. റുവൈസിന്റെ മുന്നോട്ടുള്ള പഠനത്തിന് തടസമാകുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
Read more
അതേസമയം സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കുന്നതിന് ജാമ്യം കാരണമല്ലെന്നും കോടതി വ്യക്തമാക്കി.