പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്.

Read more

വൈത്തിരി എസ്ഐ എംകെ സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.