ഇടവേള ബാബു അറസ്റ്റില്‍

നടിയെ പീഡിപ്പിച്ച കേസില്‍ ഇടവേള ബാബുവിനെ അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്‌ അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ വിട്ടയക്കും. ഇന്ന് രാവിലെയാണ് ഇടവേള ബാബു കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കേസില്‍ ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസ് എടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയും, കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

Read more