ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ചു, നീയും കുടുംബവും അനുഭവിക്കും, കര്‍ത്താവ് മറുപടി തരും; പ്രധാന സാക്ഷിക്ക് എല്‍ദോസിന്റെ സന്ദേശം

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രധാനസാക്ഷിക്ക് സന്ദേശമയച്ച് ഒളിവില്‍ കഴിയുന്ന എംഎല്‍എ എല്‍ദോസ് . ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ചു, നീയും കുടുംബവും ഇതിന് അനുഭവിക്കും കര്‍ത്താവ് ഇതിനുള്ള മറുപടി തരും എന്നാണ് സന്ദേശം. പരാതി നല്‍കിയ യുവതിയുടെ സുഹൃത്തിനാണ് എംഎല്‍എ സന്ദേശമയച്ചത്.

അതേ സമയം, എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന് ഒളിവില്‍ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എയെ പല തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല, സ്ത്രീപക്ഷ നിലപാടില്‍ തന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ എത്രയും പെട്ടെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വിജിലന്‍സന്വേഷണവുമുണ്ടായേക്കും.കൈക്കൂലി നല്‍കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം.കോവളം SHO യുടെ സാനിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.