മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഇടുക്കിയില്‍ അന്യ സംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടിയും അല്ലാതെയും നിരവധി സ്ത്രീകളും കുട്ടികളും ഇവിടെ എത്തുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
Read more
പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടുക്കിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കൃത്യമായ വിവരങ്ങള്‍ തൊഴിലുടമകള്‍ അധികൃതര്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അത്് പാലിക്കപ്പെടുന്നില്ല. വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്തുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.