സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരം. 21 വൈദികർ നടത്തിവന്നിരുന്ന പ്രാർത്ഥനാ യജ്ഞം അവസാനിപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾ അവസാനിപ്പിച്ച് വൈദികർ പ്രാർത്ഥനാ യജ്ഞം പിൻവലിക്കാൻ തീരുമാനിച്ചത്.
രണ്ടര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായത്. പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരണം.
Read more
കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. വൈദികർക്കെതിരായ ശിക്ഷ നടപടികളുടെ തുടർനടപടികൾ വിഷയം പഠിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്ന് ആർച്ച് ബിഷപ്പ് ഉറപ്പ് നൽകിയെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. പ്രാർഥനയജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തിയതിനു ശേഷമാണ് പ്രാർഥന യജ്ഞം അവസാനിപ്പിക്കാൻ വൈദികർ തീരുമാനിച്ചത്.