ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന; മലപ്പുറത്ത് നിന്നും കഞ്ചാവ് കണ്ടെത്തി

മലപ്പുറം ജില്ലയിലെ തിരൂരില്‍ ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ടാറ്റു ചെയ്യാന്‍ എത്തുന്നവര്‍ക്ക് ലഹരി മരുന്ന് നല്‍കുന്നുണ്ട് എന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തുന്നത്.

ടാറ്റു ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാനായി ലഹരി മരുന്ന് നല്‍കുന്നു എന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളില്‍ വ്യാപകമായി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പരിശോധന നടത്തിയിരുന്നു.

Read more

കൊച്ചില്‍ പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റായ സുജിഷിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്തെത്തിന് ശേഷം ടാറ്റൂ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന നടന്നിരുന്നു. ഇന്‍ക്‌ഫെക്ടട് സ്റ്റുഡിയോ ഉടമയായ സുജീഷിനെതിരെയാണ് വിദേശ വനിതയക്കം നിരവധി പേര്‍ പീഡന പരാതി നല്‍കിയിരിക്കുന്നത്.