പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: നാല് പേര്‍ അറസ്റ്റില്‍, പത്ത് ദിവസമായിട്ടും ഷാഫിയെ കണ്ടെത്താനായില്ല

താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്‌മാന്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ പരപ്പന്‍പൊയിലില്‍ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. .

കഴിഞ്ഞ ദിവസമാണു കേസില്‍ മൂന്നു പേരെ പൊലീസ് കാസര്‍ഗോഡ് നിന്നു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ താമരശേരിയിലെത്തിച്ച് ചോദ്യംചെയ്തുവരികയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ പരപ്പന്‍ പൊയില്‍, താമരശേരി ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടന്നിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘവുമായി പ്രതികള്‍ക്ക് ബന്ധമെന്ന് നിഗമനം

Read more

അതേസമയം പത്തുദിവസമായിട്ടും പ്രവാസിയെ കണ്ടെത്താനാകാതെ പൊലീസ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഷാഫിയെ ബന്ധിയാക്കി വെച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് താമരശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടി പറഞ്ഞു.