വാളയാറിൽ രേഖകളില്ലാതെ കടത്തിയ വൻ സ്‌ഫോടക ശേഖരം പിടികൂടി. തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read more
ഈറോഡിൽ നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന മിനിലോറിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. 35 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. തക്കാളിപ്പെട്ടികള്‍ക്കിടയില്‍ വച്ച് കടത്താനായിരുന്നു ശ്രമം. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെയാണ് വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് അന്വേഷണം തുടങ്ങി.