കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. വസ്ത്രങ്ങൾ മടക്കി വയ്ക്കാൻ താമസിച്ചെന്നാരോപിച്ചാണ് പത്ത് വയസുകാരിയായ മകളെ അച്ഛൻ മർദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു കുട്ടിക്ക് നേരെ മർദ്ദനം ഉണ്ടായത്. ഇയാൾ നേരത്തെ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.