വെഞ്ഞാറമൂട് അമ്പലമുക്കിൽ മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട് സ്വദേശി മുരുകനാണ് ഭാര്യയെ മർദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. എന്നാൽ, ഭാര്യക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ദൃസാക്ഷികളുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more
കുഞ്ഞിൻെറ ആരോഗ്യനില സംബന്ധിച്ച് വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു.