നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. ഉപാധികളില്ലാതെയാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്‍വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. പിവി അന്‍വര്‍ ഇന്ന് തന്നെ ജയില്‍ മോചിതനായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായിരുന്നു. ഇതേ തുടര്‍ന്ന് നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാത്രി അന്‍വറിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read more
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മണി മരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്തത്. ആക്രമണങ്ങള്‍ക്കായി സംഘം ചേരല്‍, പിഡിപിപി ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിക്കല്‍, ഭാരതീയ ന്യായ സംഹിതയിലെ 132-ാം വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്‌ല ബലപ്രയോഗം, 121-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് നേരെ ബലപ്രയോഗം എന്നിവ പ്രകാരം അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്.