അശ്ലീലപരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് ഉന്നയിച്ചിരിക്കുന്നതെന്നും പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
Read more
അഭിനേതാവ് ഹണി റോസ് വളരെ കൃത്യമായ ഒരു പരാതിയാണ് പൊതുമാധ്യമത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ക്രിമിനൽ വകുപ്പുകൾ ചാർജ് ചെയ്യേണ്ടുന്ന തരം ഗൗരവമായ പരാതിയാണ് ഇത്. ആരോപണ വിധേയനായ സ്വർണ്ണ മുതലാളി കം ചാരിറ്റി നായകനെതിരെ ഇവിടുത്തെ ഭരണകൂടവും ഔദ്യോഗിക നിയമ സംവിധാനങ്ങളും എന്ത് നടപടിയാണ് സ്വീകരിക്കാൻ പോവുന്നത് എന്നറിയേണ്ടതുണ്ട്. പണക്കൊഴുപ്പിനും പിആർ ബലത്തിനും മുൻപിൽ നിയമവ്യവസ്ഥ മുട്ടിലിഴയരുത് എന്ന് ശക്തമായി ആവശ്യപ്പെടുന്നു.