ഒന്നാം യുപിഎ സർക്കാരിന് വോട്ടുചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചു; വോട്ടിന് കോഴ ആരോപണവുമായി മുൻ എംപി സെബാസ്റ്റ്യൻ പോൾ

വിശ്വാസവോട്ടെടുപ്പിൽ ഒന്നാം യുപിഎ സർക്കാരിന് അനുകൂലമായി വോട്ടുചെയ്താൽ 25 കോടി വാഗ്ദാനം ലഭിച്ചെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ. വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയുടെ ദൂതന്മാർ തന്നെ കണ്ടുവെന്നും പാർലമെന്റിൽ വച്ച് കോൺഗ്രസ്സ് നേതാവ് വയലാർ രവി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തുവെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന് വോട്ടുചെയ്യാൻ പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. അനുകൂലമായി വോട്ടുചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചു. വിശ്വാസവോട്ടിൽ പാർലമെന്റിൽ എത്താതിരിക്കാൻ പലർക്കും പണം നൽകിയെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. പ്രണബ് മുഖർജിയാണ് ഓപ്പറേഷൻ ലീഡ് ചെയ്തത്.