15 ഓളം ബ്രാന്‍ഡുകളുടെ ഓഫറുകള്‍ വേണ്ടെന്ന് വച്ചതായി നടി സാമന്ത. മിനിമം മൂന്ന് ഡോക്ടര്‍മാരോട് എങ്കിലും ചോദിച്ചിട്ട് മാത്രമേ താന്‍ ഇപ്പോള്‍ ബ്രാന്‍ഡുകളുടെ ഓഫറുകള്‍ തിരഞ്ഞെടുക്കാറുള്ളു. തനിക്ക് കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല. ഇപ്പോള്‍ താന്‍ അത്തരം പരസ്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ് സാമന്ത പറയുന്നത്.
”എന്റെ ഇരുപതുകളില്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോള്‍ നിങ്ങളുടെ പ്രോജക്ടുകളുടെ എണ്ണം, നിങ്ങള്‍ അംഗീകരിക്കുന്ന ബ്രാന്‍ഡുകളുടെ എണ്ണം, എത്ര ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിങ്ങളുടെ മുഖം കാണാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു ആര്‍ട്ടിസ്റ്റിന്റെ വിജയം തീരുമാനിച്ചിരുന്നത്.”
”വലിയ മള്‍ട്ടിനാഷണല്‍ ബ്രാന്‍ഡുകളെല്ലാം എന്നെ അവരുടെ ബ്രാന്‍ഡ് അംബാസഡറായി ആഗ്രഹിച്ചതില്‍ ഞാന്‍ വളരെ സന്തോഷിച്ചു. എന്റെ ഇരുപതുകളില്‍ ഞാന്‍ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല.”
”എന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ ഞാന്‍ നിര്‍ബന്ധിതയായി. ശരിയെന്ന് തോന്നുന്നത് പിന്തുടരണമെന്ന് എനിക്കറിയാമായിരുന്നു. ഇരുപതുകളില്‍ നിങ്ങള്‍ക്ക് വളരെയധികം എനര്‍ജിയുണ്ടാവും, എല്ലാത്തരം ഭക്ഷണവും നിങ്ങള്‍ കഴിക്കും. ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും.”
”അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങള്‍ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ഞാന്‍ പഠിച്ചത്. ഇപ്പോള്‍ ഞാന്‍ അത്തരം പരസ്യങ്ങള്‍ ചെയ്യുന്നില്ല” എന്നാണ് സാമന്ത പറയുന്നത്. അതേസമയം, മാ ഇന്തി ഭങ്കാരം എന്ന ചിത്രമാണ് സമാന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നടി നിര്‍മ്മിക്കുന്ന ചിത്രമാണിത്.