സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യരുടെ നടപടിയില്‍ വീഴ്ചയുണ്ടെന്ന് മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ ശബരീനാഥ്. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം എന്നും പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ലെന്നും ശബരീനാഥന്‍ കൂട്ടിച്ചേർത്തു.
‘രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. ര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം, പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്നും രാഷ്ട്രീയതലത്തിലേക്ക് മാറി. അതിനാലാണ് വിവാദം പൊട്ടിവീണത്.’- ശബരീനാഥന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിശേഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാണെന്നും ശബരീനാഥന്‍ കൂട്ടിച്ചേർത്തു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ശബരീനാഥന്റെ പ്രതികരണം.