ഇന്നു രാത്രി മുതല്‍ മാഹിയില്‍ ഇന്ധന വില വര്‍ദ്ധിക്കും. പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും ഇന്ധന വില ജനുവരി ഇന്ന് മുതല്‍ വര്‍ദ്ധിക്കുന്നത്.
പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും ഇന്ധന വില കൂട്ടുന്നത്. നിലവില്‍ മാഹിയില്‍ പെട്രോളിന് 13.32 ശതമാനം നികുതി എന്നത് 15.74 ശതമാനമായാണ് കൂട്ടുന്നത്. ഡീസലിന് 6.91 എന്നതില്‍ നിന്ന് 9.52 ശതമാനവുമായും വര്‍ദ്ധിച്ചത്. ലിറ്ററിന് നാല് രൂപവച്ചാണ് കൂടുക.
Read more
നിലവില്‍ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവില്‍ 13 രൂപയുടെ വ്യത്യാസമുണ്ട്.